Recipe:കൊതിപ്പിക്കും രുചിയില്‍ പപ്പായ ഹല്‍വ

പപ്പായ ഹല്‍വ

1.നെയ്യ് – 100 ഗ്രാം

2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം

3.പാല്‍ – ഒരു ലിറ്റര്‍

4.പഞ്ചസാര – 200ഗ്രാം

5.കുങ്കുമപ്പൂവ് – ഒരു നുള്ള്, പാലില്‍ കുതിര്‍ത്തത്

6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍

7.കശുവണ്ടിപ്പരിപ്പ്, ബദാം – അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം

-പാനില്‍ അല്‍പം നെയ്യ് ചൂടാക്കി പപ്പായ വഴറ്റുക.

-ഇതിലേക്കു പാല്‍ ഒഴിച്ച് തിളപ്പിച്ചു കുറുകി വരുമ്പോള്‍ പഞ്ചസാരയും കുങ്കുമപ്പൂവും ചേര്‍ക്കുക.

-ഇതില്‍ അല്‍പാല്‍പം നെയ്യ് ചേര്‍ത്തിളക്കി കുറുകി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ക്കണം.

-ഇത് നെയ്യ് പുരട്ടിയ ട്രേയില്‍ നിരത്തി ചൂടാറിയ ശേഷം കശുവണ്ടിപ്പരിപ്പും ബദാമും വച്ച് അലങ്കരിച്ച് വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News