സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം കുറ്റ്യാടിയിൽ ആരംഭിച്ചു

സി ഐ ടി യു കോഴിക്കോട് ജില്ലാ സമ്മേളനം കുറ്റ്യാടിയിൽ ആരംഭിച്ചു.
എളമരം കരീം എം.പി പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തു. ന്യൂനപക്ഷങ്ങളെ ആർഎസ്എസിന്റെ കെണിയിലേക്കെത്തിക്കുകയാണ് എസ്ഡിപിഐ ഉൾപ്പടെയുള്ള സംഘടനകൾ ചെയ്യുന്നതെന്ന് എളമരം കരീം പറഞ്ഞു.

കോഴിക്കോട് നടക്കുന്ന പതിനാറാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് സി.ഐ.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കുറ്റ്യാടിയിൽ തുടക്കം കുറിച്ചത്. പി.ആർ സോമൻ നഗറിൽ ആരംഭിച്ച  പ്രതിനിധി സമ്മേളനം  സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷങ്ങളെ ആർഎസ്എസിന്റെ കെണിയിലേക്കെത്തിക്കുകയാണ് എസ്ഡിപിഐ ഉൾപ്പടെയുള്ള സംഘടനകൾ ചെയ്യുന്നതെന്ന് എളമരം കരീം പറഞ്ഞു. 430 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന പൊതു സമ്മേളനത്തോടെ സമ്മേളനം സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel