chicken kabab: നല്ല എരിവൂറും ചിക്കന്‍ കബാബ് ട്രൈ ചെയ്താലോ?

വളരെ രുചികരമായി പെട്ടെന്ന് ചെയ്തെടുക്കാവുന്ന ഒന്നാണ് ചിക്കൻ കബാബ്.  നല്ല എരിവൂറും ചിക്കന്‍ കബാബ് ട്രൈ ചെയ്താലോ?

ചേരുവകൾ

ചിക്കൻ എല്ലില്ലാത്തത് – അരക്കിലോ
പച്ചമുളക്-3
ഇഞ്ചി-ചെറിയ കഷ്ണം
വെളുത്തുള്ളി- നാല് -അഞ്ച് അല്ലി
ബ്രഡ് -മൂന്നു -നാലു കഷണം
സവാള- 1 ഇടത്തരം, ചെറുതായി അരിഞ്ഞത്
മല്ലിയില- കുറച്ച്
ഉപ്പ് -ആവശ്യത്തിന്
മുളകുപൊടി- മുക്കാൽ ടീസ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
ഗരം മസാല- കാൽ ടീസ്പൂൺ
മുട്ട- രണ്ട്
കോൺഫ്ലോർ- ഒരു ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

(1) ഒരു മിക്സിയുടെ ജാറിലേക്ക് അരക്കിലോ എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ ഇട്ട് ചതച്ചെടുക്കുക.

(2) ഒരു കുഴിവുള്ള പാത്രത്തിലേക്ക് ഇട്ട ചിക്കനിലേക്ക് 3 പച്ചമുളക് ചെറുതായി അരിഞ്ഞത്, ചെറിയ കഷണം ഇഞ്ചി അരിഞ്ഞത്, നാല് -അഞ്ച് അല്ലി വെളുത്തുള്ളി ചെറുതാക്കിയത്, 3 -4 കഷ്ണം ബ്രെഡ്, ഒരു ഇടത്തരം സവാള ചെറുതായി അരിഞ്ഞത്, കുറച്ച് മല്ലിയില, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ കുരുമുളക് പൊടി, മുക്കാൽ ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല, എന്നിവയിട്ട് നന്നായി കുഴച്ച് യോജിപ്പിച്ചെടുക്കുക.

(3) കയ്യിൽ കുറച്ച് ഓയിൽ പുരട്ടിയതിനു ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക.

(4) കയ്യിൽ വെച്ച് അമർത്തി വട്ടത്തിൽ ഒരു ആകൃതി ഉണ്ടാക്കി മാറ്റി വെക്കുക.

(5) ഒരു ചെറിയ പാത്രത്തിലേക്ക് 2മുട്ട പൊട്ടിച്ചു ഒഴിച്ച് ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ, കാൽ ടീസ്പൂൺ കുരുമുളകുപൊടി,ആവശ്യത്തിന് ഉപ്പ്, എന്നിവയിട്ട് കട്ടയില്ലാതെ നന്നായി യോജിപ്പിക്കുക.

(6) ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ ഇടത്തരം തീയിൽ വച്ച് മുട്ടയിൽ മുക്കിയ ചിക്കൻ കബാബ്
എണ്ണയിലേക്ക് ഇട്ട് കൊടുക്കുക.

(7) മറിച്ചും തിരിച്ചും ഇട്ട്
നന്നായി വറുത്തു കോരുക. വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News