കരുവന്നൂർ ബാങ്കിലെ സ്ഥിരം നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കരുവന്നൂർ ബാങ്കിലെ സ്ഥിരം നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ തയ്യാറാക്കിയ സ്കീം അനുസരിച്ചായിരിക്കും തുക നൽകുക

നിക്ഷേപത്തുകയുടെ 10% വും പലിശയുടെ 50 % വും തിരികെ നൽകും. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് പുനരുജ്ജീവന പാക്കേജിന് നേരത്തെ ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു. സർക്കാർ നിർദ്ദേശത്തെ തുടർന്ന് സഹകരണ രജിസ്‌ട്രാർ തയ്യാറാക്കിയ 50 കോടിയുടെ പാക്കേജ് സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു.

പാക്കേജിന്റെ അടിസ്ഥാനത്തിലുള്ള പണം ബാങ്കിന് എന്ന് ലഭ്യമാക്കുമെന്ന് വിശദീകരിക്കാൻ ജസ്റ്റിസ് ടി ആർ രവി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
സർക്കാർ സമർപ്പിച്ച പാക്കേജ് പരിശോധിച്ചതിന് ശേഷമാണ് കോടതി ഈ നിർദ്ദേശം നൽകിയത്.

സംസ്ഥാന സർക്കാരിന്റെ നിക്ഷേപക ഗ്യാരന്റി സ്‌കിം, ബാങ്കിന്റെ കരുതൽ നിക്ഷേപം, കേരള ബാങ്ക് വായ്‌പ, തൃശൂർ ജില്ലയിലെ പ്രാഥമിക ബാങ്കുകളുടെ നിക്ഷേപം എന്നിവയിൽ നിന്നുമാണ് അൻപത് കോടി കണ്ടെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News