വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്‌ജിലെത്തിച്ച്‌ പീഡിപ്പിച്ച പ്രതി അറസ്‌റ്റിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ ആലപ്പുഴയിലെ ലോഡ്‌ജിലെത്തിച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. പാലക്കാട് മണ്ണാർകാട് ആലാലിയ്‌ക്കൽ വീട്ടിൽ മുസ്‌തഫയെയാണ്‌ (20) അറസ്‌റ്റ്‌ചെയ്‌തത്.

പത്തനംതിട്ട സ്വദേശിയുടെ പരാതിയിലാണ്‌ നടപടി. സംഭവത്തിനുശേഷം പ്രതി ഹൈദരാബാദിൽ ഒളിവിൽ കഴിയുകയായിരുന്നു.

സൗത്ത് പൊലീസ് ഇൻസ്‌പെക്‌ടർ എസ് അരുണിന്റെ നേതൃത്വത്തിൽ എസ്ഐ അശോകൻ, ആർ മോഹൻകുമാർ, മനോജ് യു കൃഷ്‌ണൻ, വിപിൻ ദാസ്, ആർ ഷാൻകുമാർ, തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News