ബാഗിനുള്ളില്‍ ഒരു അനക്കം; വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിച്ച അധ്യാപകന്‍ കണ്ടെത്തിയത് മൂര്‍ഖന്‍ പാമ്പിനെ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്നും അധ്യാപകന്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുന്ന വീഡിയോ ആണ്. ബാഗിനുള്ളില്‍ എന്തോ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥിനിയാണ് കാര്യം അധ്യാപകരെ അറിയിച്ചത്.

മധ്യപ്രദേശിലെ ഷാജാപൂരിലെ ബഡോണി സ്‌കൂളിലാണ് അമ്പരപ്പിക്കുന്ന സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഉമാ രാജാക്കിന്റെ ബാഗിലാണ് മാരക വിഷമുള്ള മൂര്‍ഖന്‍ കയറിയത്.

വിദ്യാര്‍ത്ഥിയുടെ  ബാഗില്‍ നിന്നും പുസ്തകങ്ങള്‍ എല്ലാം പുറത്തെടുത്തപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ അധ്യാപകന്‍ കണ്ടെത്തിയത്. പുറത്തെത്തിയ പാമ്പ് ഇഴഞ്ഞുപോകുന്നതും സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണാം.

അധ്യാപകന്റെ കൃത്യവും സമയോചിതവുമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്. വിദ്യാരകത്ഥിയുടെ ബാഗ് ക്ലാസ്മുറിയ്ക്ക് പുറത്തെത്തിച്ച ശേഷമാണ് അദ്ധ്യാപകന്‍ പരിശോധന നടത്തിയതും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here