അധ്യക്ഷ തിരഞ്ഞെടുപ്പ് ; ദിഗ് വിജയ് സിങ് മത്സരിച്ചേക്കും | Congress

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ദിഗ് വിജയ് സിങ് മത്സരിച്ചേക്കും.ദില്ലിയിൽ എത്തി നാമനിർദ്ദേശ പത്രിക കൈപ്പറ്റുമെന്നാണ് സൂചന.അതേസമയം അശോക് ഗെഹ്ലോട്ട് നാളെ ദില്ലിയിൽ സോണിയ ഗാന്ധിയെ കാണും .

രാജസ്ഥാനിൽ ഉണ്ടായ സംഭവങ്ങളിൽ ഗെഹ്ലോട്ട് സോണിയ ഗാന്ധിയെ കണ്ട് ക്ഷമ ചോദിച്ചേക്കും.രാജസ്ഥാൻ പ്രതിസന്ധിയും അധ്യക്ഷ തെരഞ്ഞെടുപ്പും ചർച്ചയാകും.മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്വിജയ് സിംഗിന് ഗാന്ധി കുടുംബവുമായി അഭേദ്യമായ ബന്ധമാണുള്ളത്.

എംപി ശശി തരൂർ മാത്രമാണ് ഇതുവരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.ഉറുദു കവിയുടെ വരികൾ പങ്കുവെച്ചുകൊണ്ട്പാർട്ടിയിൽ പിന്തുണ കൂടിയെന്ന സന്ദേശവും സമൂഹമാധ്യമങ്ങളിലൂടെ തരൂർ പങ്കുവെച്ചു.

രാജസ്ഥാൻ പ്രതിസന്ധിയും അധ്യക്ഷ തെരഞ്ഞെടുപ്പും ചർച്ചചെയ്യാൻ അശോക് ഗെഹലോട്ട് നാളെ സോണിയ ഗാന്ധിയെ കാണും.രാജസ്ഥാനിലെ സംഭവങ്ങളിൽ ക്ഷമാപണം ചോദിച്ചേക്കും.ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗലോട്ടിന്‍റെ 3 വിശ്വസ്തര്‍ക്ക് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

രാജസ്ഥാൻ വിഷയത്തിൽ അച്ചടക്ക സമിതി ചെയർമാൻ എന്ന നിലയിൽ കൂടിയാലോചന നടത്തി നടപടിയെടുത്തു എന്നും ആന്റണി പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പിന് പുറമേ രാജസ്ഥാൻ പ്രതിസന്ധി കൂടി വന്നതോടെ നിർണായക തീരുമാനങ്ങളെടുക്കാൻ തിരക്കിട്ട ചർച്ചയിലാണ് നേതൃത്വം.

ആന്റണി ദില്ലി റോസ് അവെന്യൂ കോടതിയിൽ ഹാജരായി

എ കെ ആന്റണി ഇന്ന് ദില്ലി റോസ് അവെന്യൂ കോടതിയിൽ ഹാജരായി. ടെട്രാ ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ക്രോസ് വിസ്താരത്തിനാണ് മുൻ പ്രതിരോധ മന്ത്രി എകെ ആന്റണിയെ ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരായത്. അതെസമയം ആന്റണി ദില്ലിയിൽ എത്തിയത് അധ്യക്ഷ ചർച്ചകൾക്കായി ആണെന്നുള്ള വ്യാപക പ്രചരണം ആണ് ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here