കാര്യവട്ടം ട്വന്‍റി-ട്വന്‍റിയില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം | Cricket

കാര്യവട്ടം ട്വൻറി-ട്വൻറിയിൽ ഇന്ത്യക്ക് കൂറ്റൻ ജയം. കാര്യവട്ടത്തെ പോര് ഇന്ത്യ പിടിച്ചെടുത്തത് എട്ട് വിക്കറ്റുകളും 20 പന്തുകളും ബാക്കിനിർത്തി.സൂര്യകുമാർ യാദവും കെ എൽ രാഹുലും പുറത്താകാതെ ഹാഫ് സെഞ്ച്വറി നേടി.

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ടി20 പരമ്പരയിൽ 1-0ന് മുന്നിലെത്തി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ തുടക്കത്തിലെ ക്യാപ്റ്റൻ രോഹിത് ശർമയെയും വിരാട് കോലിയെും നഷ്ടമായി പതറിയെങ്കിലും അപരാജിത അർധസെഞ്ചുറികളുമായി കെ എൽ രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

സൂര്യകുമാർ യാദവ് 33 പന്തിൽ റൺസെടുത്തപ്പോൾ കെ എൽ രാഹുൽ 56 പന്തിൽ 51 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. സ്കോർ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 106-8, ഇന്ത്യ 16.4 ഓവറിൽ 110-2.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റൺമഴ പ്രതീക്ഷിച്ചെത്തിയ കാണികൾ നിരാശരായെങ്കിലും ഇന്ത്യൻ പേസർമാരുടെ വിക്കറ്റ് മഴയും പിന്നീട് സൂര്യകുമാർ യാദവിൻറെ ബാറ്റിംഗ് വെടിക്കെട്ടും അവർക്ക് വിരുന്നൊരുക്കി. ദക്ഷിണാഫ്രിക്കൻ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കം എളുപ്പമായിരുന്നില്ല.

പവർ പ്ലേയിൽ തന്നെ ക്യാപ്റ്റന് രോഹിത് ശർമ(0) പൂജ്യനായി മടങ്ങി. പവർ പ്ലേയിൽ കെ എൽ അമിത ജാഗ്രത പുലർത്തുകയും വിരാട് കോലിക്ക് നല്ല തുടക്കം കിട്ടാതാകുകയും ചെയ്തതോടെ ഇന്ത്യ പവർ പ്ലേയിൽ 17 റൺസിലൊതുങ്ങി. പവർ പ്ലേയിൽ 25 പന്തും നേരിട്ടത് രാഹുലായിരുന്നു.

പവർ പ്ലേക്ക് പിന്നാലെ കോലി മടങ്ങിയതോടെ ഇന്ത്യ ഒന്ന് പതറിയെങ്കിലും സൂര്യകുമാർ യാദവ് ക്രീസിലെത്തിയതോടെ കളി മാറി. നേരിട്ട രണ്ടാം പന്തിൽ ആൻറിച്ച് നോർക്യയെ സിക്സിന് പറത്തിയാണ് സൂര്യ തുടങ്ങിയത്. ആദ്യ സിക്സ് എഡ്ജ് ആയിരുന്നെങ്കിൽ തൊട്ടടുത്ത പന്തിൽ തൻരെ ട്രേഡ് മാർക്ക് സിക്സിലൂടെ സൂര്യ അടിതുടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പിടി അയഞ്ഞു.

33 പന്തിൽ അർധസെഞ്ചുറി തികച്ച സൂര്യ മൂന്ന് സിക്സും അഞ്ച് ഫോറും പറത്തിയപ്പോൾ സിക്സർ ഫിനിഷിലൂടെ രാഹുൽ അർധസെഞ്ചുറിയും(56 പന്തിൽ 51) ഇന്ത്യൻ ജയവും പൂർത്തിയാക്കി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ 2.3 ഓവറിൽ തന്നെ അഞ്ച് വിക്കറ്റുകൾ നഷ്ടമായതോടെ 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസെടുക്കാനെ കഴിഞ്ഞുള്ളു. 35 പന്തിൽ 41 റൺസെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

മഹാരാജിന് പുറമെ 24 പന്തിൽ 25 റൺസെടുത്ത ഏയ്ഡൻ മാർക്രവും 37 പന്തിൽ 24 റൺസെടുത്ത വെയ്ൻ പാർണലും മാത്രമെ ദക്ഷിണാഫ്രിക്കൻ നിരയിൽ പൊരുതിയെങ്കിലും നോക്കിയുള്ളു. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോൾ ദീപക് ചാഹറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here