
PFI നിരോധനത്തിന് പിന്നാലെ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രം.സ്വത്തുക്കൾ കണ്ടെത്തുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകും.പോപ്പുലര്‍ഫ്രണ്ടിന്‍റെ അക്കൗണ്ടുകൾ മരവിപ്പിക്കാനും, ഓഫീസുകൾ അടച്ചു പൂട്ടാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.
അതേസമയം PFI നിരോധനത്തിൽ തുടർ നടപടികളുമായി സംസ്ഥാനവും. കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ വയ്ക്കുന്നതടക്കമുള്ള നടപടികൾ ഇന്നാരംഭിക്കുമെന്നാണ് വിവരം. സോഷ്യൽ മീഡിയ അടക്കമുള്ളവയിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
എസ്‌ഡിപിഐക്ക് വിലക്കില്ല; കേന്ദ്ര നടപടി ദുരൂഹം
അംഗീകൃത രാഷ്ട്രീയ പാർട്ടിയായതിനാലാണ് എസ്‌ഡിപിഐയെ നിരോധിക്കാത്തതെന്ന കേന്ദ്രത്തിന്റെയും സംഘപരിവാറിന്റെയും വാദം പൊളിയുന്നു. യുഎപിഎ നിയമപ്രകാരം തീവ്രവാദ–രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഏതൊരു സംഘടനയെയും വിലക്കാം. ഇതുപ്രകാരമാണ് പിഎഫ്‌ഐയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്. അത് എസ്‌ഡിപിഐക്കും ബാധകമാണ്.
അംഗീകൃത രാഷ്ട്രീയ പാർട്ടിയായതിനാൽ നിരോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി വേണമെന്നാണ് സംഘപരിവാർ വാദം. തെരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണ ഏജൻസിയല്ല. ഏതെങ്കിലും സംഘടന, വിലക്കിന് തക്കതായ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണ ഏജൻസികളെയും റിപ്പോർട്ടുകളെയുമാണ് കമീഷന് ആശ്രയിക്കാനാകുക.
പിഎഫ്‌ഐയുടെ രാഷ്ട്രീയ രൂപമായതിനാൽ, മാതൃസംഘടനയ്‌ക്കെതിരായ എല്ലാ ആക്ഷേപങ്ങളും എസ്‌ഡിപിഐക്കും ബാധകമാണ്.ഭീകരപ്രവർത്തനങ്ങളിൽ എസ്‌ഡിപിഐ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ യുഎപിഎ പ്രകാരം നിരോധിച്ചശേഷം തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുകയാണ് വേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയത്തിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ആർ വി എസ് മണി പറഞ്ഞു.
സംഘപരിവാറിന്റെ ഗൂഢതാൽപ്പര്യങ്ങളാണ് എസ്‌ഡിപിഐക്ക് വിലക്ക് ഏർപ്പെടുത്താത്തതിനു പിന്നിലെന്ന് ആരോപണം ഉയർന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here