അധ്യക്ഷ തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു | Congress

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ദ്വിഗ്വിജയ് സിങ് മത്സരിച്ചേക്കും. അതേസമയം, അശോക് ഗെഹ്ലോട്ട്-സോണിയ ചർച്ച ഇന്ന് നടക്കും.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തിരക്കിട്ട ചർച്ചയിലാണ് നേതൃത്വം.അധ്യക്ഷ തിരഞ്ഞെടുപ്പിൽ ദിഗ് വിജയ് സിങ് മത്സരിച്ചേക്കും.ദില്ലിയിൽ എത്തി നാമനിർദ്ദേശ പത്രിക കൈപ്പറ്റുമെന്നാണ് സൂചന.

ഗാന്ധി കുടുംബവുമായി അഭേദ്യമായ ബന്ധമുള്ള നേതാവാണ് ദിഗ്വിജയ് സിംഗ്.അതേസമയം അശോക് ഗെഹ്ലോട്ട് ഇന്ന് ദില്ലിയിൽ സോണിയ ഗാന്ധിയെ കാണും. രാജസ്ഥാൻ പ്രതിസന്ധിയും അധ്യക്ഷ തെരഞ്ഞെടുപ്പും ചർച്ചയാകും.നിലവിൽ എംപി ശശി തരൂർ മാത്രമാണ് ഇതുവരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here