സിദ്ദിഖ് കാപ്പന്‍റെ ഹര്‍ജി ഇന്ന് ലഖ്‌നൗവിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കും | Sidheeq Kappan

ജാമ്യം തേടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് കാപ്പന്‍ നല്‍കിയ ഹര്‍ജി ഇന്ന് ലഖ്നൗവിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കും. സെപ്റ്റംബർ 23ന് കേസ് പരിഗണിച്ചപ്പോൾ കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘടനകള്‍ സ്വീകരിച്ച വിദേശ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ടാണ് കാപ്പനെതിരെയും ഇ.ഡി കേസെടുത്തിരിക്കുന്നത്.

വിദേശത്ത് നിന്ന് ലഭിച്ച ഒന്നര കോടിയിലധികം രൂപ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും ദില്ലി കലാപത്തിനും വിനിയോഗിച്ചുവെന്നാണ് ഇ.ഡി കുറ്റപത്രം.സിദ്ദിഖ് കാപ്പന്‍റെ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇ ഡി കോടതിയിൽ ഉയർത്തിയേക്കും എന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel