ഗ്യാന്‍വാപി ; ഹര്‍ജികൾ ഇന്ന് വാരാണസി കോടതി പരിഗണിക്കും | Gyanvapi Masjid

ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികൾ ഇന്ന് വാരാണസി കോടതി പരിഗണിക്കും.ഗ്യാന്‍ വ്യാപി മസ്ജിദ് അല്ലെന്നും സ്വത്തുക്കള്‍ ആദി വിശ്വേശ്വര്‍ ദേവന്റെയാണെന്നുമാണ് അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

എന്നാല്‍ ഈ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദമാണ് മസ്ജിദ് കമ്മറ്റി ഉയര്‍ത്തിയതെങ്കിലും അത് തള്ളിക്കളഞ്ഞാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ വാരണാസി ജില്ലാ കോടതി തീരുമാനിച്ചത്.

1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഹര്‍ജി വരില്ലെന്നും കഴിഞ്ഞ തവണ കോടതി വ്യക്തമാക്കിയിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News