മട്ടന്നൂർ വഖഫ് വെട്ടിപ്പ് ; വരവ് ചിലവ് കണക്കുകളിൽ വ്യാപക ക്രമക്കേട് ; തെളിവുകൾ പുറത്ത് | Mattannur

മുസ്ലീം ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ കല്ലായി പ്രതിയായ മട്ടന്നൂർ വഖഫ് അഴിമതിക്കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. വരവ് ചിലവ് കണക്കുകളിൽ വ്യാപക ക്രമക്കേട് ചൂണ്ടിക്കാട്ടുന്ന ഓഡിറ്റ് റിപ്പോർട്ടിന്റെയും വഖഫ് ബോർഡ് അന്വേഷണ റിപ്പോർട്ടിന്റെയും പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

വഖഫ് ബോർഡിന് സമർപ്പിച്ച 2021-22 വർഷത്തെ വരവ് ചിലവ് കണക്കിലും നിക്ഷേപമായി ലഭിച്ച 40 ലക്ഷം രൂപ രേഖപ്പെടുത്തിയിട്ടില്ല.

2012 മുതൽ 2016 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിലാണ് വരവ് ചിലവ് കണക്കിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്.ചിലവ് ഇനത്തിൽ കാണിച്ച തുകയ്ക്ക് പലതിനും ബില്ലുകളോ വൗച്ചറുകളോ ഇല്ല.വരവാകട്ടെ കൃത്യമായി രേഖപ്പെടുത്തിയിട്ടുമില്ല.രശീതികളിൽ തിരുത്തൽ വരുത്തിയതായും ഓഡിറ്റിങ്ങിൽ കണ്ടെത്തി.

ബില്ലുകളിൽ വാങ്ങിയ സാധനങ്ങളുടെ വിശദാംശങ്ങൾ ഇല്ലാതെ തുക മാത്രം രേഖപ്പെടുത്തി.ബിൽ തുകയുടെ കൂടെ കൂട്ടിച്ചേർക്കലുകൾ ഉണ്ടായി.ഒരു കോടി പതിനൊന്ന് ലക്ഷം രൂപ ചിലവാക്കിയതിന് ആകെയുള്ളത് എട്ട് വൗച്ചറുകൾ മാത്രം.റൂം ഡിപ്പോസിറ്റ് വകയിൽ തുക സ്വീകരിച്ചതിലും തിരികെ നൽകിയതിലുമുള്ള വലിയ വ്യത്യാസവും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ബാങ്ക് ഇടപാടുകൾ ഡേ ബുക്കിലോ ലഡ്ജറിലോ രേഖപ്പെടുത്തിയിട്ടില്ല തുടങ്ങി വ്യാപക ക്രമക്കേടുകളാണ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്.
സംഭാവനയായി ലഭിച്ച ആയിരം പവനോളം സ്വർണ്ണം വിറ്റതിന് കൃത്യമായ രേഖകളില്ല.2021 2022 വർഷത്തെ വരവ് ചിലവ് കണക്കിലും ക്രമക്കേടുകളുണ്ട്.

2021 മെയ് 12 ന് നിക്ഷേപമായി ലഭിച്ച 40 ലക്ഷം രൂപ വഖഫ് ബോർഡിന് നൽകിയ കണക്കിൽ കാണിച്ചില്ല.2021-22 വർഷം ഒന്നര ലക്ഷം രൂപ മാത്രമാണ് നിക്ഷേപ ഇനത്തിൽ രേഖപ്പെടുത്തിയത്.വഖഫ് ബോർഡ് അനുമതിയില്ലാതെയാണ് മസ്ജിദ് നിർമ്മാണം നടത്തിയതെന്ന് അബ്ദുൾ റഹ്മാൻ കല്ലായി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ തുറന്ന് സമ്മതിച്ചതും കേസിൽ പ്രധാന തെളിവായി മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News