ഇയാന്‍ ചുഴലിക്കാറ്റിൽ ക്യൂബയിൽ വൻനാശനഷ്ടം | Cuba

ക്യൂബയിൽ വീശിയടിച്ച ലാൻ ചുഴലിക്കാറ്റിൽ വ്യാപക നാശം. വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നു. സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ പുകയിലവ്യവസായത്തെയാണ് കാറ്റ് ഏറ്റുവമധികം ബാധിച്ചത്.

ഭൂരിഭാഗം പുകയിലത്തോട്ടങ്ങളും നശിച്ചു. ഒരുകോടിക്കുമേൽ ജനങ്ങളാണ് വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നത്. ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല.മണിക്കൂറിൽ ഏകദേശം 209 കിലോമീറ്റർ വേഗത്തിലാണ് ഇയാന്‍ വീശിയതെന്ന് യു.എസ്. നാഷണൽ ഹുറികേൻ സെൻറർ അറിയിച്ചു.

ആയിരക്കണക്കിനാളുകളെ സുരക്ഷിതമേഖലയിലേക്ക് മാറ്റി.കാറ്റിനെത്തുടർന്നുണ്ടായ കനത്തമഴയിൽ പല മേഖലയിലും വീടുകളും കൃഷിയിടങ്ങളും നശിച്ചു. നാശനഷ്ടങ്ങളുടെ കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല.

ദുരന്തബാധിത മേഖലകൾ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനെൽ സന്ദർശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അവശേഷിക്കുന്ന പുകയിലപ്പാടങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel