ഭരണം SDPI പിന്തുണയിൽ ; പോരുവഴിയിൽ UDF പ്രതിസന്ധിയിൽ

എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ്‌ നയിക്കുന്ന പോരുവഴി പഞ്ചായത്തുഭരണം പ്രതിസന്ധിയിൽ. കെപിസിസിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായ കൂട്ടുകെട്ടാണ്‌ പോരുവഴിയിലേതെന്നു പറഞ്ഞ്‌ ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും ഇടതുപക്ഷവും രംഗത്തെത്തി.

യുഡിഎഫ് -അഞ്ച്‌, എൽഡിഎഫ് അഞ്ച്‌, ബിജെപി- അഞ്ച്‌, എസ്‌ഡിപിഐ -മൂന്ന്‌ എന്നിങ്ങനെയാണ് പോരുവഴിയിലെ കക്ഷിനില. എസ്‌ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണത്തിൽ കയറുകയായിരുന്നു.
പ്രതിപക്ഷത്തിരിക്കുന്ന ഇടതുപക്ഷം കോൺഗ്രസ് എസ്ഡിപിഐ ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ രംഗത്തു വന്നു.പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ സംശയത്തിന്റെ നിഴലിലായ എസ്ഡിപിഐയുമായി കോൺഗ്രസ് തുടരുന്ന ബന്ധം ആശങ്ക പരത്തി.

എസ്ഡിപിഐ –യുഡിഎഫ് കൂട്ടുകെട്ടിലുള്ള ഭരണസമിതിക്ക് അന്ന്‌ ഡിസിസി പ്രസിഡന്റ്‌ ബിന്ദുകൃഷ്ണ ആശംസ അറിയിച്ച്‌ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടത്‌ വിവാദമായിരുന്നു.തുടർന്ന്‌ കണ്ണിൽ പൊടിയിടാൻ ബിന്ദുകൃഷ്ണ പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിനെ പാർട്ടിയിൽ നിന്ന്‌ പുറത്താക്കി.

നിലവിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റാണ്‌ ബിനു മംഗലത്ത്.അതെ സമയം എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് ഭരണമെങ്കിലും ബിജെപിയുടെ അകമഴിഞ്ഞ പിന്തുണയും സഹായവും കോൺഗ്രസ് എസ്ഡിപിഐ ഭരണസമിതിക്കുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here