പിഎഫ്ഐ ഓഫീസുകള്‍ ഇന്ന് മുദ്രവെക്കും | PFI

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിൽ തുടര്‍നടപടികള്‍ പൂർത്തിയാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെ ഡിജിപി ജില്ലാ പോലീസ് മേധാവികളുടെ യോഗം വിളിച്ചു.പിഎഫ്ഐ ഓഫീസുകള്‍ ഇന്ന് മുദ്രവെക്കും.

ആദ്യം പൂട്ടുക കോ‍ഴിക്കോട്ടെ സംസ്ഥാന കമ്മറ്റി ഓഫീസ് . 17 ഓഫീസുകള്‍ക്കും ആദ്യഘട്ടത്തില്‍ പൂട്ട് വീ‍ഴും . പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പൊലീസ് ഉടന്‍ എത്തും.

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ; തുടര്‍ നടപടികള്‍ക്ക് ഉത്തരവായി

പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി.നിരോധനം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കളക്ടർമാർക്കും നിർദേശം നൽകി.

ആഭ്യന്തര വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ.വേണുവാണ് ഉത്തരവിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പൂർണമായും നടപ്പിലാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

പിഎഫ്‌ഐ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളാണ് ഇന്നലെ തുടങ്ങിയത്. ഇതിനായി പോപ്പുലർ ഫ്രണ്ടിന്റെയും പ്രധാന നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പൊലീസ് ഇന്ന് ബാങ്കുകൾക്ക് അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശം നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here