വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു | actress attack case

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. പൊലീസിന് ലഭിച്ച ശബ്ദ രേഖയിൽ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു എന്ന് വ്യക്തമായതായി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ അതിജീവിത ആരോപിച്ചിട്ടുണ്ട്.

മെമ്മറി കാർഡിന്റെ ഹാഷ് വാലിയു മാറിയെന്ന എഫ്എസ് എൽ റിപ്പോർട്ട് പ്രോസിക്യുഷനെ അറിയിക്കുന്നതിൽ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

കേസ് വിസ്താരത്തിനിടെ പ്രതിയുടെ അഭിഭാഷകൻ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങൾ ചോദിച്ചെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു.

ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് അതിജീവിത ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ,ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News