റണ്ണിംഗ് റോഡ് കോൺട്രാക്ട് പരിശോധന തുടരുന്നു : മന്ത്രി മുഹമ്മദ് റിയാസ് | P A Muhammad Riyas

റണ്ണിംഗ് റോഡ് കോൺട്രാക്ട് പരിശോധന തുടരുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥർ ഫീൽഡിൽ കൂടുതലായി ഇടപെടണം.
റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്നങ്ങൾ തിരിച്ചറിയണം.തെറ്റായ പ്രവണത ചിലയിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.ഇതിൽ കർശന നടപടി സ്വീകരിക്കും.

സൂപ്രണ്ടിംഗ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ടീം റോഡ് നേരിട്ട് പരിശോധിക്കും.എല്ലാ മാസവും റിപ്പോർട്ട് നൽകണം. ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സ്പെഷ്യൽ ചെക്കിങ് ടീം ഇതിന് പുറമെ ഉണ്ടാകും.എല്ലാ 45 ദിവസങ്ങൾക്കും ഇടയ്ക്കായി റോഡുകളിൽ പരിശോധന നടത്തും. നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുകയെന്നും മന്ത്രി പറഞ്ഞു.

പരിശോധനയുടെ ഭാഗമായി അഭൂതപൂർവ്വമായ പ്രവർത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്.നിലവിൽ പരിശോധന തുടങ്ങിയ ശേഷം ആയിരക്കണക്കിന് പ്രവൃത്തികൾ നടന്നു. ജനങ്ങൾ നൽകുന്ന പരാതിയോട് ഉദ്യോഗസ്ഥർ അനുകൂല നടപടി സ്വീകരിക്കേണ്ടതുണ്ട്.ആ പരാതി എങ്ങനെ തീർപ്പാക്കി എന്നത് ജനങ്ങളോട് പറയണമെന്നും മന്ത്രി വ്യക്തമാക്കി.

റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുമായി പ്രത്യേക ചർച്ച നടത്തി.നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു.പ്രവർത്തനം സംബന്ധിച്ച് ചർച്ചചെയ്യും. ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളിൽ Oct 19, 20 തീയതികളിൽ മന്ത്രി റോഡ് സന്ദർശിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News