T 20 യിൽ ഹീറോയായി അർഷ് ദീപ് സിംഗ്

ഏഷ്യാകപ്പിൽ പാകിസ്താനെതിരെ ക്യാച്ച് പാഴാക്കിയതിന് ഖാലിസ്ഥാനി എന്ന് വിളിച്ച് ആക്ഷേപിച്ചവർ അറിയുക. അർഷ് ദീപ് സിംഗ് വില്ലനല്ല , ഇപ്പോൾ ഹീറോയാണ്.

ഏഷ്യാകപ്പിലെ സൂപ്പർ ഫോറിൽ പാകിസ്താനെതിരെ ആസിഫലിയുടെ ക്യാച്ച് പാഴാക്കിയതിന് ഇന്ത്യൻ ബോളർ അർഷ് ദീപ് സിങ്ങ് അതിരൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയമായിരുന്നു. ഖാലിസ്ഥാനി എന്ന് വിളിച്ചായിരുന്നു ആക്ഷേപം. പക്ഷെ അന്നത്തെ സൈബർ ആക്രമണത്തിൽ ടീം ഒറ്റക്കെട്ടായി അർഷ് ദീപിനൊപ്പം നിന്നു. ഏഷ്യാകപ്പിലെ ആ അഭിശപ്ത നിമിഷത്തിന് കാര്യവട്ടത്തെ മികച്ച ബോളിംഗ് പ്രകടനത്തിലൂടെ ഇതാ ഈ 23 കാരന്റെ മധുര പ്രതികാരം . ട്വൻറി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത് ഈ പഞ്ചാബി ബോളറായിരുന്നു.

ആദ്യം ക്വിൻറൻ ഡിക്കോക്കിനെ ക്ലീൻ ബൌൾഡാക്കിയ അർഷ്, പിന്നാലെ റീലി റൊസോവുവിനെയും കില്ലർ മില്ലറെയും പവലിയനിലെത്തിച്ചു. 4 ഓവറിൽ 32 റൺസ് വിട്ടു നൽകി 3 വിക്കറ്റ് വീഴ്ത്തിയ അർഷ് ദീപ് സിങ്ങ് സ്ഥാനം പിടിച്ചത് കാര്യവട്ടത്തെ ആരാധകരുടെ ഹൃദയത്തിലാണ്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 109 റൺസ് വിജയ ലക്ഷ്യം കെ എൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും അപരാജിത അർധസെഞ്ചുറികളുടെ മികവിൽ 20 പന്ത് ബാക്കി നിൽക്കെ ടീം ഇന്ത്യ മറികടന്നപ്പോൾ ആരാധകരുടെ മനസിൽ സൂപ്പർ ഹീറോയായി മാറിയത് ഏഷ്യാകപ്പിലെ പിഴവിന് ഖാലിസ്ഥാനി എന്ന ആക്ഷേപം നേരിട്ട അർഷ് ദീപ് സിങ്ങാണ്. സൈബർ ആക്രമണത്തിലൂടെ അന്ന് തന്നെ അപമാനിച്ചവർക്ക് തകർപ്പൻ പ്രകടനത്തിലൂടെ കരണം പുകച്ചുള്ള മറുപടി നൽകിയിരിക്കുകയാണ് ടീം ഇന്ത്യയുടെ സ്വന്തം അർഷ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News