ഡി കെ ശിവകുമാറിന്റെ വീട്ടിൽ റെയ്ഡ് ; നിർണായക രേഖകൾ ലഭിച്ചെന്ന് സി.ബി.ഐ | Karnataka

കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ വീടുകളിൽ സി.ബി.ഐ റെയ്ഡ്. ഇന്നലെ രാത്രിയാണ് ശിവകുമാറിന്റെ രാമന​ഗര ജില്ലയിലെ വീടുകളിൽ സി.ബി.ഐ റെയ്ഡ് നടത്തിയത്. റെയ്ഡിൽ നിർണായക രേഖകൾ ലഭിച്ചെന്ന് സി.ബി.ഐ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ശിവകുമാറിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സി.ബി.ഐ റെയ്ഡ് ഉണ്ടായത്.

ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരു മണിക്കൂറിനുള്ളിൽ ശിവകുമാറിന്റെ മൂന്ന് വീടുകളിലും സ്ഥാപനങ്ങളിലുമുൾപ്പെടെ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News