ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശം ; സുപ്രീം കോടതി

വിവാഹിതയെന്നോ അവിവാഹിതയെന്നോ ഭേദമില്ലാതെ, ഗർഭഛിദ്രം നടത്താൻ സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗർഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തിൽ നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രഗ്നൻസി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു.

സുരക്ഷവും നിയമപരവുമായ ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അവകാശമുണ്ടെന്ന്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പർദിവാല എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗർഭഛിദ്ര നിയമത്തിൽ 2021ൽ വരുത്തിയ ഭേദഗതിയിൽ വിവാഹിത, അവിവാഹിത വേർതിരിവ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇരുപതു മുതൽ 24 വരെ ആഴ്ച പ്രായമുള്ള, ഉഭയസമ്മത ബന്ധത്തിലൂടെ ഉണ്ടാവുന്ന ഗർഭം അലസിപ്പിക്കാവുന്ന സ്ത്രീകൾ ഏതൊക്കെ വിഭാഗത്തിൽ പെടുന്നവർ ആണെന്നാണ് നിയമത്തിലെ 3ബി ചട്ടം പറയുന്നത്.വിവാഹിതരായ സ്ത്രീകൾ മാത്രമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എ്ന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ചട്ടം രൂപീകരിച്ചിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. വിവാഹിത, അവിവാഹിത എന്ന വേർതിരിവ് ഇവിടെ നിലനിൽക്കില്ല. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ സ്വതന്ത്രമായി പ്രയോഗിക്കാൻ അവകാശമുണ്ട്- കോടതി പറഞ്ഞു.

ഗർഭഛിദ്രത്തിന് അനുമതി തേടി അവിവാഹിതയായ ഇരുപത്തിയഞ്ചുകാരി നൽകിയ ഹർജിയാണ് സുപ്രീം കോടതി പരഗിണിച്ചത്. 23 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel