മെല്‍റ്റിങ് ഹാര്‍ട്‌സ് ബേക്കറി; പേരുപോലെ സുന്ദരമായ എറണാകുളത്തെ ഒരു ബേക്കറി

മെൽറ്റിങ് ഹാർട്സ് ബേക്കറി’ എന്ന പേരു പോലെ മനോരമാണ് അവിടെയുള്ള കാഴ്ചകളും. എറണാകുളം ഉദയം പേരൂരിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ വിഭവങ്ങളൊക്കെയും പ്രത്യകേതയറിയതാണ്. രുചിയൂറും കേക്കുകളും പേസ്ട്രികളും തുടങ്ങി വിവിധയിനം ബേക്കറി വിഭവങ്ങളൊക്കെയും ഇവിടെ തയാറാക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികളാണെന്നതാണ് ഏറെ സന്തോഷം നൽകുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വാശ്രയശേഷി വർദ്ധിപ്പിക്കുവാനും ഒപ്പം ഇവരുടെ ഭാവി ജീവിതോപാധി കണ്ടെത്താൻ സഹായിക്കുവാനും വേണ്ടിയാണ് ആദർശ് സെന്‍റർ ഫോർ എംപവർമെന്‍റ് എന്ന സംഘടന ഈ സംരംഭമാരംഭിച്ചത്. സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ടിരുന്ന ഭിന്ന ശേഷിക്കാരായ കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് മെൽറ്റിങ്ങ് ഹാർട്സിൽ വിഭവങ്ങൾ തയ്യാറാവുന്നത്.ഏറ്റവും സൂഷ്മതയോടെ ചെയ്യേണ്ട കേക്കുകള്‍ തുടങ്ങി സാൻഡ് വിച്ചും,റൊട്ടിയുമടക്കമുള്ള വിഭവങ്ങള്‍ തയ്യാറാക്കാൻ ഇതിനോടകം തന്നെ പലരും പഠിച്ചു കഴിഞ്ഞു.

ഇവിടെ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളിലും ആത്മാർഥയോടും കൃത്യതയോടും കൂടിയാണ് ഭിന്നശേഷിക്കാരായ കുട്ടികൾ ജോലി ചെയ്യുന്നതെന്ന് ചീഫ് ഷെഫ് പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികള്‍ സാധാരണ വീടുകളിൽ തന്നെ ഒതുങ്ങി കൂടുകയാണ് പതിവ്,എന്നാൽ വേറിട്ട ഈ ജോലി അവരടങ്ങുന്ന കുടുംബത്തിന് ചെറു സംരംഭമൊരുക്കാൻ പോലും പര്യാപ്തമാകുന്നുണ്ട്.ഭിന്നശേഷിക്കാരായ 14 കുട്ടികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 18 വയസിന് ശേഷം
ഭിന്നശേഷിക്കാരായ കുട്ടികളെ സ്വാശ്രയ ശീലമുള്ളവരാക്കുക എന്ന ഉദ്ദേശത്തോടെയാണ് മെൽറ്റിങ്ങ് ഹാർട്സ് ആരംഭിച്ചത്.25 വർഷം മുൻപ് ആരംഭിച്ച ആദർശ സെന്റെർ ഫോർ എൻപവർമെന്‍റിന് ഭിന്നശേഷിക്കാരായ ധാരാളം കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും സാധിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News