പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ റോഡിലൂടെ യാത്ര ചെയ്ത് പ്രശ്നങ്ങൾ തിരിച്ചറിയണം : മന്ത്രി മുഹമ്മദ് റിയാസ് | P A Muhammad Riyas

പൊതുമരാമത്ത് ഉദ്യോഗസ്ഥർ റോഡിലൂടെ യാത്ര ചെയ്ത് പ്രശ്നങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.റണ്ണിംഗ് റോഡ് കോൺട്രാക്ട് പരിശോധന തുടരുന്നു. സൂപ്രണ്ടിംഗ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ടീം റോഡ് നേരിട്ട് പരിശോധിക്കും.

എല്ലാ 45 ദിവസങ്ങൾക്കും ഇടയ്ക്കായി റോഡുകളിൽ പരിശോധന നടത്തും.
തെറ്റായ പ്രവണത ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകൾ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

45 ദിവസത്തിൽ ഒരിക്കലാകും സന്ദർശനം. ഉദ്യോഗസ്ഥർ റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്നങ്ങൾ തിരിച്ചറിയണം.ഫീൽഡിൽ കൂടുതലായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു. നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക.സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തും. ഇവർ എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഉദ്യോ​ഗസ്ഥർ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട്. ജനങ്ങൾ നൽകുന്ന പരാതിയോട് ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. തീർഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ തീർക്കേണ്ടതുണ്ട്.

റണ്ണിംഗ് റോഡ് കോൺട്രാക്ട് പരിശോധന തുടരും. ചിലയിടങ്ങളിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News