കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിനിരയാക്കിയതായി പരാതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

കാസര്‍ഗോഡ് കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിനിരയാക്കിയതായി പരാതി. അംഗടിമുഗര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റാഗിംഗിനിരയായത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി.

സ്‌കൂള്‍ വിട്ട് മടങ്ങുമ്പോള്‍ സ്‌കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാംഗിംഗിനിരയായത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ തടഞ്ഞു വെച്ച് റാംഗിംഗ് ചെയ്യുകയായിരുന്നു. സാങ്കല്‍പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെയ്തില്ലെങ്കില്‍ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി.

സംഭവത്തില്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരിശോധിച്ച് നടപടിയെടുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കുമ്പള പോലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കാസര്‍കോഡ് മൊഗ്രാല്‍- പുത്തൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും റാംഗിംഗ് പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കാസര്‍കോഡ് ടൗണ്‍ പോലീസ് സ്കൂൾ അധികൃതരോട് പോലീസ് റിപ്പോര്‍ട്ട് തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here