BUS | വാങ്ങിക്കൊണ്ടു വരുന്നതിനിടെ മിനി ബസിന് തീപിടിച്ചു

വാങ്ങിക്കൊണ്ടു വരുന്നതിനിടെ മിനി ബസിന് തീപിടിച്ചു. പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം എംസി റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വാങ്ങിക്കൊണ്ടു വരികയായിരുന്ന സെക്കൻഡ് ഹാൻഡ് ബസിനാണ് തീ പിടിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സെക്കൻഡ് ഹാൻഡ് മിനി ബസ് കൊല്ലം അഞ്ചലിൽനിന്ന് തിരുവല്ല സ്വദേശി ഷാജഹാൻ വാങ്ങിക്കൊണ്ടു വരികയായിരുന്നു.

തിരുവല്ലയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ തിരുവല്ല പാറയ്ക്കൽ റഷീദ് മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസ് പുതുശേരി ഭാഗം പെട്രോൾ പമ്പിനു സമീപം എത്തിയപ്പോഴായിരുന്നു അപകടം. വാനിനു പിൻവശത്ത് മുകൾ ഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. ഗന്ധം അനുഭവപ്പെട്ടതോടെ ഡ്രൈവർ വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് തീ പടരുന്നത് കണ്ടത്.

വിവരമറിഞ്ഞ് അടൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News