ഉധംപൂർ ഇരട്ട സ്ഫോടനങ്ങൾ എൻഐഎ അന്വേഷിക്കും; സുരക്ഷ ശക്തമാക്കി സൈന്യം

ഉധംപൂർ ഇരട്ട സ്ഫോടനങ്ങൾ എൻഐഎ അന്വേഷിക്കും. എൻ ഐ എ സ്ഥലത്ത് എത്തി പരിശോധന നടത്തി. കശ്മീരിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുന്നെയാണ് സ്ഫോടനം ഉണ്ടായത്.രണ്ടിടത്ത് ബസുകളിൽ ആയിരുന്നു സ്ഫോടനം. സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി സൈന്യം.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആയിരുന്നു ആദ്യ സ്ഫോടനം. ഡൊമാലി ചൗകിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിലായിരുന്നു സ്ഫോടനം.ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് പുലർച്ചെ 5 30 ഓടെയാണ് ഉധംപൂരിലെ ബസ്സ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ബസ് ഭാഗികമായി തകർന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഭീകരാക്രമണ സാധ്യത തള്ളിക്കളയനാകില്ലെന്നും ഉധംപൂർ റിയാസി റേഞ്ച് ഡിഐജി സുലൈമാൻ ചൗധരി പറഞ്ഞു.കശ്മീരിൽ ഒക്ടോബർ നാലിന് ആരംഭിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷായുടെ സന്ദർശനത്തിന് ദിവസങ്ങൾക്കു മുന്നെയാണ് ഇരട്ടസ്ഫോടനം നടന്നത്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇരട്ട സ്ഫോടനങ്ങൾ എൻ ഐ എ അന്വേഷിക്കും.

സ്ഥലത്തെത്തിയ എൻ ഐ എ സ്ഫോടനവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചു സ്ഥലത്ത് പരിശോധന നടത്തി.സംഭവത്തിൽ ഉധംപൂർ കോൺഗ്രസ് കൗൺസിലർ പ്രീതി കജൂറിയയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു എന്ന് ആരോപിച്ചു കൊണ്ടാണ് പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here