
മധ്യകേരളത്തിലും പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നടപടികൾ ആരംഭിച്ചു.എറണാകുളം ജില്ലയിൽ ആലുവയിലും തൃശ്ശൂർ ജില്ലയിൽ ചാവക്കാടും,ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിലെയും ഓഫീസുകൾ പോലീസ് സീൽ ചെയ്യും. സന്നദ്ധ സംഘടനകളുടെ പേരിലാണ് പലയിടത്തും പോപ്പുലർ ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കുന്നത്.
ആലുവ കുഞ്ഞുണ്ണിക്കരയിൽ പെരിയാർ വാലി ട്രസ്റ്റ് എന്ന പേരിലാണ് പോപ്പുലർ ഫ്രണ്ടിൻറെ ജില്ലാ കേന്ദ്രം പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം പോലീസ് എത്തി ഇവിടെ നിരീക്ഷിച്ചിരുന്നു. എൻ ഐ എയും പരിശോധന നടത്തിയിരുന്നു. നിരോധന പശ്ചാത്തലത്തിൽ പോലീസ് ജില്ലാ കേന്ദ്രം അടച്ചുപൂട്ടും .
എറണാകുളം ജില്ലയിൽ ആലുവ പെരുമ്പാവൂർ മൂവാറ്റുപുഴ കളമശ്ശേരി എന്നിവിടങ്ങളിലാണ് പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രം . പലയിടത്തും വ്യക്തമായ ബോർഡുകൾ വയ്ക്കാതെയാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. എന്നാൽ പോലീസ് സജീവ പ്രവർത്തകരെ സംബന്ധിച്ച കൃത്യമായ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യം പൂട്ടുന്ന 10 ഓഫീസുകളുടെ പട്ടികയിൽ ആലപ്പുഴ മണ്ണഞ്ചേരിയുമുണ്ട്. കഴിഞ്ഞ ദിവസം രാത്രി NIA സംഘം കായംകുളം ,ഹരിപ്പാട് Police ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി മടങ്ങിയിരുന്നു. ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫ്രണ്ട് ഓഫീസ് കഴിഞ്ഞദിവസം അടച്ചുപൂട്ടി. നെടുങ്കണ്ടത്ത് അനുമതിയില്ലാതെ പ്രകടനം നടത്തിയ ഏഴ് പോപ്പുലർ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസെടുത്തു. തൃശ്ശൂർ ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ആസ്ഥാന കേന്ദ്രമായ ചാവക്കാട്ട് ഓഫീസും വൈകിട്ടോടെ സീൽ ചെയ്യും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here