സിദ്ദിഖ്‌ കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി | Sidheeq Kappan

സിദ്ദിഖ്‌ കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് കാപ്പൻ നൽകിയ ജാമ്യ അപേക്ഷയാണ് ലഖ്നൗവിലെ പ്രത്യേക കോടതി അടുത്ത മാസം 10 ലേക്ക് മാറ്റിയത്.

പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘടനകൾ സ്വീകരിച്ച വിദേശ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ടാണ് കാപ്പനെതിരെ ഇ.ഡി കേസെടുത്തത്. വിദേശത്ത് നിന്ന് ലഭിച്ച ഒന്നര കോടിയിലധികം രൂപ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും ദില്ലി കലാപത്തിനും വിനിയോഗിച്ചുവെന്നാണ് ഇ.ഡി കുറ്റപത്രം.

സിദ്ദിഖ് കാപ്പന്റെ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇ.ഡി കോടതിയിൽ ചൂണ്ടിക്കാണിച്ചേക്കും എന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News