ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ നാളെ സംയുക്ത സേന മേധാവിയായി ചുമതയേൽക്കും

വിരമിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ സംയുക്ത സേന മേധാവിയായി നാളെ ചുമതയേൽക്കും. ഇന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് ഒൻപത് മാസങ്ങള്‍ക്കുശേഷമാണ് പുതിയ നിയമനം.

കഴിഞ്ഞ ഡിസംബറിൽ കുനൂരിലെ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപെട്ട പ്രഥമ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ് നിയമനം. വിരമിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ നാളെ ദില്ലിയിലെത്തി ചുമതലയേറ്റെടുക്കും. രണ്ടാമത് സംയുക്ത സൈനിക മേധാവിയായിട്ടാണ് അനിൽ ചൗഹാനെ കേന്ദ്ര സർക്കാർ നിയമിച്ചിരിക്കുന്നത്.

മിലിറ്ററി കാര്യവകുപ്പ് സെക്രട്ടറിയായും സേവനം അനുഷ്ഠിക്കും. നിലവിൽ ദേശീയ സുരക്ഷ സമിതിയുടെ സൈനിക ഉപദേഷ്ടാവാണ്. അനില്‍ ചൗഹാന്‍ കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായിരുന്നു. കഴിഞ്ഞ മെയിലാണ് ചൗഹാൻ സേവനത്തിൽനിന്നും വിരമിച്ചത്. കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമടക്കം 40 വർഷത്തെ നീണ്ട സൈനീക സേവനത്തിനു ശേഷമാണ് സംയുക്ത സേന മേധാവിയായി ചുമതലയേൽക്കുന്നത്. കര, നാവിക, വ്യോമസേനകളിൽനിന്ന് വിരമിച്ചവരെയും സിഡിഎസ് ആക്കാമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് ജൂണിൽ കേന്ദ്രം സേനാ ചട്ടങ്ങൾ വ്യവസ്ഥ ചെയ്തിരുന്നു. അഗ്നിപഥ് പദ്ധതി സൈന്യത്തിൽ നടപ്പാക്കുകയും ഇന്ത്യ-ചൈന അതിർത്തിയിൽ കമാൻഡർ തല നിർണായക ചർച്ചകൾ നടക്കുന്ന സമയത്ത് കൂടിയാണ് ഈ നിയമനം എന്നതും ശ്രദ്ധേയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News