സഹലിൻ്റെ പരുക്ക് സാരമുള്ളതല്ല; മത്സരത്തിൽ കളിച്ചേക്കും

മലയാളി താരം സഹൽ അബ്ദുൽ സമദിൻ്റെ പരുക്ക് സാരമുള്ളതല്ലെന്ന് റിപ്പോർട്ട്. ഇന്ത്യയും വിയറ്റ്നാമും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സഹലിനു പരുക്കേറ്റത്. 35ആം മിനിട്ടിൽ കളം വിട്ട താരത്തിന് ഐഎസ്എൽ നഷ്ടമായേക്കുമോ എന്ന ഭീതിയുണ്ടായിരുന്നു.

എന്നാൽ, താരം ഒരാഴ്ചയ്ക്കുള്ളിൽ പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ സഹൽ ഉദ്ഘാടന മത്സരത്തിൽ തന്നെ കളിച്ചേക്കും.

ഒക്ടോബർ ഏഴിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here