കൈക്കൂലി വാങ്ങി; വില്ലേജ് ഓഫിസറെ വിജിലൻസ് അറസ്റ്റ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമാദ് കുമാറാണ് പിടിയിലായത്. ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് സംഘം പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ക്കൈക്കൂലി വാങ്ങുന്നതിനിടയിലാണ് കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമോദ് കുമാറിനെ വിജിലൻസ് ഡി വൈ എസ് പി ഷാജി ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി പ്രമോദ് കുമാർ കാക്കാസിറ്റി സ്വദേശിയിൽ നിന്നും 3000 രൂപാ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. അന്ന് തന്നെ 500 രൂപ പരാതിക്കാരൻ മുൻകൂറായി നൽകി. ബാക്കി 2500 കൊടുക്കുന്നതിന് മുൻപ് ഇയാൾ വിവരം വിജിലൻസിൽ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം എത്തുകയും ഇയാളുടെ കൈവശം ഫിനോലിൻ പുരട്ടിയ 2500 രൂപാ  നൽകുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ വില്ലേജ് ഓഫിസറെ കണ്ട് പണം കൈമാറുന്നതിനിടയിലാണ് വിജിലൻസ് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിൽ നിന്നും പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News