
അസമില്‍ ജില്ലയിലെ ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. ബോട്ടില്‍ നൂറോളം യാത്രക്കാരും പത്ത് മോട്ടോര്‍ സൈക്കിളുകളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ധുബ്രി ടൗണില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ അദബാരിയിലെ പാലത്തിന്റെ തൂണില്‍ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബോട്ടില്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. ആരെയും രക്ഷപ്പെടുത്താനായിട്ടില്ല. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ധുബ്രി സര്‍ക്കിള്‍ ഓഫീസര്‍ സഞ്ജു ദാസ് ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബോട്ടിലുണ്ടായിരുന്നു. അതില്‍ രണ്ടു ഉദ്യേസ്ഥര്‍ നീന്തിരക്ഷപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. സംസ്ഥാന ദുരന്തനിവരാണ സേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here