ഡോളർ കടത്ത് കേസ് ; കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു | Dollar Smuggling Case

ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. 40 പേജുള്ള കുറ്റപത്രം ആണ് എറണാകുളം എസിജെഎം കോടതിയിൽ സമർപ്പിച്ചത്. കേസിൽ ആറുപേരാണ് പ്രതികൾ.

യുഎഇ കോണ്‍സുലേറ്റിലെ ധനകാര്യ വിഭാഗം മുന്‍ മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പന്‍, ശിവശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

ലൈഫ് മിഷന്‍ പദ്ധതികളിലെ നിര്‍മാണ കരാറുകള്‍ക്ക് യൂണിടാക് നല്‍കിയ കോഴപ്പണമായ 1.90 ലക്ഷം ഡോളര്‍ കോണ്‍സുലേറ്റ് മുന്‍ ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദ് അലി മസ്‌കറ്റ് വഴി ഈജിപ്റ്റിലേയ്ക്ക് കടത്തിയെന്നാണ് കേസ്. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel