Suresh Raina: ഫീല്‍ഡിങ്ങില്‍ ഇപ്പോഴും സുരേഷ് റെയ്‌ന പുലി തന്നെ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫീല്‍ഡിങ്ങില്‍ ഇപ്പോഴും സുരേഷ് റെയ്‌ന പുലി തന്നെയാണ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സിനെതിരായ സെമി ഫൈനലിലായിരുന്നു പറക്കും ക്യാച്ചിലൂടെ റെയ്‌ന ആരാധകരെ അമ്പരപ്പിച്ചത്.

ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയുടെ 16ആം ഓവറിലെ അവസാന പന്തിലായിരുന്നു സുരേഷ് റെയ്‌നയുടെ ഈ തകര്‍പ്പന്‍ ക്യാച്ച്. അഭിമന്യുമിഥുന്‍ ഓഫ്‌സൈഡിന് പുറത്തായി എറിഞ്ഞ ഫുള്‍ടോസ് ഡെലിവറി, സ്ട്രൈക്കില്‍ ഉണ്ടായിരുന്ന ബെന്‍ ഡനക് പാടുപെട്ട് ബാറ്റില്‍ കൊള്ളിക്കുകയായിരുന്നു. ബൗണ്ടറി പോകുമെന്ന് കരുതിയ നിമിഷം ഫുള്‍ ഡൈവ് ചെയ്ത് റെയ്‌നയുടെ സാഹസിക ക്യാച്ച്.

റെയ്‌നയുടെ പറക്കും ക്യാച്ച് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പറക്കും റെയ്‌നയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഈ മിസ്റ്റര്‍ കൂളിന് നല്‍കിയിട്ടുള്ള വിളിപ്പേര്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here