ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം?

നമ്മൾ കഴിക്കുന്ന ആഹാരവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഹൃദയം ആരോഗ്യത്തോടെ സംരക്ഷിക്കാം. ഭക്ഷണവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളിൽ പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, അനിയന്ത്രിതമായ പ്രമേഹം, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം എന്നിവ ഉൾപ്പെടുന്നു. കുറഞ്ഞ പൂരിത കൊഴുപ്പ്, ഉയർന്ന നാരുകൾ, ഉയർന്ന സസ്യഭക്ഷണം എന്നിവ ഹൃദ്രോഗ സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ…

‌ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും ഭക്ഷണത്തോടൊപ്പം മത്സ്യം ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കും. മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് രക്ത ധമനിയിലെ തടസ്സങ്ങള്‍ നീക്കാൻ സഹായിക്കും.

എണ്ണയിൽ മുക്കി വറുക്കുന്ന ആഹാരങ്ങളും ഒഴിവാക്കുക. പകരം ആവിയിൽ പുഴുങ്ങിയെടുക്കുന്ന നാടൻ പലഹാരങ്ങൾ കഴിക്കാം. അച്ചാറുകള്‍, പ്രോസസ്സ്ഡ് ഫുഡ് ഇവയുടെ ഉപയോഗവും കുറയ്ക്കുക.

പ്രഭാത ഭക്ഷണത്തോടൊപ്പം ഏത്തപ്പഴം കഴിക്കാം. ആഴ്ചയില്‍ അഞ്ച് തവണ പരിപ്പ് പയര്‍ വര്‍ഗങ്ങള്‍ കഴിക്കാം. പൊട്ടാസ്യം ധാരാളം അടങ്ങിയ ഏത്തപ്പഴം, വെണ്ണപ്പഴം, വേവിച്ച ചീര ഇവയെല്ലാം കഴിക്കുന്നത് നല്ലതാണ്.

അമിതമായ കൊഴുപ്പ് അടങ്ങിയ ഉപ്പും എണ്ണയും പാല്‍ഉല്‍പന്നങ്ങളും അടങ്ങിയ ഭക്ഷണത്തിലാണ് പൂരിതകൊഴുപ്പ് ഏറെയുള്ളത്. ഇത്തരം ഭക്ഷണം അമിതമായി കഴിക്കുന്നത് ഹൃദയത്തിന് ദോഷം ചെയ്യും.

നട്സിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു.  ഭക്ഷണശേഷം ഹൃദയം സുഗമമായി പ്രവർത്തിക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും നിലക്കടല സഹായിക്കുന്നതായി യുഎസ് പെൻസിൽവാനിയയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

ബ്ലൂബെറി, ക്രാൻബെറി തുടങ്ങിയ ബെറികൾ അവയുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പല രോഗങ്ങളെയും തടയാനുള്ള കഴിവുണ്ട്.

വിറ്റാമിൻ സി അടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷിക്ക് ഗുണം ചെയ്യും. ഓറഞ്ചിൽ പൊട്ടാസ്യം നിറഞ്ഞിരിക്കുന്നു, അത് നമ്മുടെ ഹൃദയത്തിന്റെ സാധാരണ പ്രവർത്തനത്തെ സഹായിക്കുന്ന ഇലക്ട്രോലൈറ്റാണ്. സിട്രസ് പഴങ്ങൾ കൂടുതലായി കഴിക്കുന്നത് അമിതവണ്ണവുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങൾ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും തണ്ണിമത്തന് സഹായിക്കുമെന്ന് യുഎസ് പഠനം കണ്ടെത്തി. പഴം ദോഷകരമായ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു. തണ്ണിമത്തൻ എൽഡിഎൽ, കൊളസ്‌ട്രോൾ എന്നിവയുടെ ഉൽപ്പാദനം പകുതിയായി കുറയ്ക്കുകയും ധമനികളിലെ അടഞ്ഞുകിടക്കുന്ന രക്തക്കുഴലുകൾക്കും ഹൃദയ രോഗങ്ങൾക്കും കാരണമാകുമെന്നും പഠനം സൂചിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here