ആരോഗ്യമുള്ള ഹൃദയത്തിന് വേണം പോഷകസമൃദ്ധമായ ആഹാരം

ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യത്തില്‍ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, നീര്‍വീക്കം എന്നിവയെ ചില ഭക്ഷണങ്ങള്‍ സ്വാധീനിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏതാനും ഭക്ഷ്യവസ്തുക്കള്‍ പരിചയപ്പെടാം.
ഇലക്കറികള്‍

നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്ന മുരിങ്ങയില, ചീരയില എന്നിവയെല്ലാം ഹൃദയാരോഗ്യം കാക്കുന്ന ആഹാരസാധനങ്ങളാണ്. ഇവയില്‍ ധാരാളമായി വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദയധമനികളെ പരിപാലിക്കുകയും ചെയ്യുന്നു. കൂടാതെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും രക്തക്കുഴലുകളിലുള്ള കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഇലക്കറികള്‍ സഹായിക്കുന്നുണ്ട്.

ഇലക്കറികള്‍ കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ധാന്യങ്ങള്‍(whole grain)

ഗോതമ്പ്, തവിട് കളയാത്ത അരി, ഓട്‌സ്, ബാര്‍ളി തുടങ്ങിയവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ധാന്യങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൂടുതല്‍ ധാന്യങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

അവക്കാഡോ

ഹൃദയാരോഗ്യം മെച്ചപ്പെടുത്തതിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റുകളുടെ മികച്ച സ്രോതസ്സാണ് അവക്കാഡോ. കൂടാതെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അവക്കാഡോ മികച്ച മാര്‍ഗമാണ്.

അവക്കാഡോയില്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഒരൊറ്റ അവക്കാഡോയില്‍ 975 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ഒരാള്‍ക്ക് ആവശ്യമുള്ള ആകെ പൊട്ടാസ്യത്തിന്റെ 28 ശതമാനം വരുമിത്.

വാള്‍നട്ട്

ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വാള്‍നട്ട് മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയവയുടെ മികച്ച സ്രോതസ്സാണ്. ആഹാരക്രമത്തില്‍ വാള്‍നട്ട് ഉള്‍പ്പെടുത്തത് ഹൃദ്രോഗങ്ങളില്‍ നിന്ന് തടുക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

പയര്‍വര്‍ഗങ്ങള്‍

പയര്‍വര്‍ഗങ്ങള്‍ കൂടുതലായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, രക്തസമ്മര്‍ദം, നീര്‍വീക്കം കുറയ്ക്കുമെന്നും വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിരിക്ുകന്നു. കൂടാതെ, കുടലിലെ സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ഇത് ദഹനം മെച്ചപ്പെടുത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്.

തക്കാളി

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന ഘടകം മികച്ച ആന്റിഓക്‌സിഡന്റാണ്. ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നു ഓക്‌സിഡേറ്റീവ് കേടുപാടുകളും നീര്‍വീക്കവും ആന്റിഓക്‌സിഡന്റുകള്‍ തടയുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. രക്തത്തില്‍ ലൈക്കോപീന്‍ കുറയുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ബദാം

പോഷകസമൃദ്ധമാണ് ബദാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ധാരാളം പോഷകങ്ങളും ധാതുക്കളും ബദാമില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, മോണോസാച്ചുറേറ്റഡ് ഫാറ്റുകളുടെയും ഫൈബറുകളുടെയും മികച്ച സ്രോതസ്സാണ് ബദാം. ബദാം കഴിക്കുന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News