P. A. Mohammed Riyas: റോഡ് പരിശോധനയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരും ഭാഗമാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

റോഡിലൂടെ യാത്ര ചെയ്താണ് പ്രശ്‌നങ്ങള്‍ തിരിച്ചറിയേണ്ടതെന്ന് പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പി.ഡബ്ല്യൂ.ഡി മിഷന്‍ യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നാല് ഘട്ടമായിട്ടാകും പരിശോധന നടത്തുക. സൂപ്രണ്ടിങ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള സംഘം മാസത്തിലൊരിക്കല്‍ റോഡ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും. 45 ദിവസത്തിലൊരിക്കല്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം പരിശോധന നടത്തും. പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം സന്ദര്‍ശിക്കാനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തണം.

തീര്‍ത്ഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളില്‍ ഒക്ടോബര്‍ 19നും 20നും മന്ത്രിതല സംഘം നേരിട്ട് സന്ദര്‍ശനം നടത്തും. ഫീല്‍ഡില്‍ എന്ത് നടക്കുന്നു എന്ന് ജനം അറിയണം. അതുകൊണ്ടാണ് മന്ത്രി മുതല്‍ ഓവര്‍സിയര്‍ വരെയുള്ളയുള്ളവര്‍ റോഡ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നത്. സെപ്തംബര്‍ 20-ാം തീയതി മുതല്‍ തുടങ്ങിയ റോഡ് പരിശോധന തുടര്‍ന്ന് വരികയാണ്. പരിശോധനയുടെ ഭാഗമായി മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വ്യാപകമായി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News