Jyothikumar Chamakkala: കേട്ടുകേള്‍വിയുടെ പേരിലാണോ മുഖ്യമന്ത്രിയ്‌ക്കെതിരെ ഹര്‍ജി?: ജ്യോതികുമാര്‍ ചാമക്കാലയെ ചോദ്യം ചെയ്ത് കോടതി

കണ്ണൂര്‍ സര്‍വകലാശാല(Kannur University) വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ(Pinarayi Vijayan) ഹര്‍ജി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്‌ക്കെതിരെ(Jyothikumar Chamakkala) കോടതി. കേട്ടുകേള്‍വിയുടെ പേരിലാണോ ഹര്‍ജി എന്ന് കോടതി ജ്യോതികുമാറിനോട് ചോദിച്ചു.

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചപ്പോളായിരുന്നു ചോദ്യം ഉയര്‍ന്നത്. വിസി നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി തുടര്‍വാദം കേള്‍ക്കുന്നതിനായി ഒക്ടോബര്‍ 22ലേക്ക് മാറ്റി.

ഭർത്താവിന്റെ നിർബന്ധിത ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; സുപ്രിംകോടതിയുടെ സുപ്രധാന വിധി

ഭർത്താവിന്റെ പീഡനം ബലാത്സംഗം തന്നെയെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ഡ്.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

‘വിവാഹിതരായ സ്ത്രീകളും പീഡന ഇരകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടും. പീഡനമെന്നാൽ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധമാണ്. ഇത്തരം അതിക്രമങ്ങളിൽ സ്ത്രീകൾ ഗർഭണിയാകാം. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താം’- കോടതി വ്യക്തമാക്കി.

എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താമെന്ന് കോടതി നിരീക്ഷിച്ചു. അതിന് വിവാഹിതരെന്നോ അവിവാഹിതരെന്നോ ഉള്ള വേർതിരിവില്ലെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News