കാറിനെ ആക്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ആനയുടെ മുന്നില്‍ അകപ്പെട്ട കാറിനെയാണ് കാട്ടാന ആക്രമിച്ചത്. ആദ്യം ടയറില്‍ കാല്‍ ചവിട്ടി നിന്ന് ആന ‘സര്‍ക്കസ്’ കളിച്ചു.തുടര്‍ന്ന് കാറിന്റെ മുകളില്‍ കയറി ഇരുന്നു.
On road quality testing of car pic.twitter.com/2pfVRpPkip
— Dr.Samrat Gowda IFS (@IfsSamrat) September 27, 2022
എന്നിട്ടും അരിശം മാറാതെ ആന കാറിന്റെ മുകളില്‍ കയറി നിന്നു. അതിനിടെ കാറിന്റെ മുന്‍ഭാഗം ആന പൊളിച്ചുമാറ്റി. ഈസമയത്ത് കാറിന്റെ അകത്ത് യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ കാറിന് വെളിയില്‍ ഇറങ്ങാന്‍ ശ്രമിക്കാതെ, രക്ഷപ്പെടാനുള്ള ഒരവസരത്തിനായി കാത്തുനിന്നു.കാറിന് നേരെയുള്ള ആക്രമണം നിര്‍ത്തി ആന അല്‍പ്പം മാറി നില്‍ക്കുന്ന സമയത്ത് വാഹനം പിന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here