Airbag: 2023 മുതല്‍ വാഹനങ്ങളില്‍ 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കും

അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ രാജ്യത്തെ വാഹനങ്ങളില്‍ കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും(Airbag) നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി(Nitin Gadkari). വാഹന യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

മോട്ടോര്‍ വാഹനങ്ങളില്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന എല്ലാവരുടേയും സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ”ഓട്ടോ വ്യവസായം ആഗോള വിതരണ രംഗത്ത് നേരിടുന്ന അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും മാക്രോ ഇക്കണോമിക് രംഗത്തെ സ്വാധീനവും കണക്കിലെടുത്ത്, കാറുകളില്‍ (എം-1 കാറ്റഗറി) കുറഞ്ഞത് 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ചു. 2023 ഒക്ടോബര്‍ 01 മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം’ ഗഡ്കരി ട്വിറ്ററില്‍(Twitter) കുറിച്ചു.

കേട്ടുകേള്‍വിയുടെ പേരിലാണോ മുഖ്യമന്ത്രിയ്‌ക്കെതിരെ ഹര്‍ജി?: ജ്യോതികുമാര്‍ ചാമക്കാലയെ ചോദ്യം ചെയ്ത് കോടതി

കണ്ണൂര്‍ സര്‍വകലാശാല(Kannur University) വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ(Pinarayi Vijayan) ഹര്‍ജി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്‌ക്കെതിരെ(Jyothikumar Chamakkala) കോടതി. കേട്ടുകേള്‍വിയുടെ പേരിലാണോ ഹര്‍ജി എന്ന് കോടതി ജ്യോതികുമാറിനോട് ചോദിച്ചു.

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചപ്പോളായിരുന്നു ചോദ്യം ഉയര്‍ന്നത്. വിസി നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി തുടര്‍വാദം കേള്‍ക്കുന്നതിനായി ഒക്ടോബര്‍ 22ലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News