ഹൃദയത്തെ ആരോഗ്യമുള്ളതാക്കണോ ? കഴിക്കൂ ഈ നട്സുകൾ

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ചില നട്സുകൾ സഹായിക്കും. ശരീരത്തിന് ആവശ്യമായ വസ്തുവാണ് കൊളസ്ട്രോൾ. മെഴുകുപോലുള്ള ഈ വസ്തു ഹോർമോണുകളുടെ നിർമാണം, വൈറ്റമിൻ ഡി യുടെ ഉൽപ്പാദനം, ഭക്ഷണം ദഹിക്കാൻ ആവശ്യമായ വസ്തുക്കളുടെ ഉൽപ്പാദനം ഇവയെ എല്ലാം സഹായിക്കും. എന്നാൽ കൊളസ്ട്രോൾ അധികമായാൽ അത് രക്തത്തിലെ മറ്റ് വസ്തുക്കളുമായി ചേർന്ന് പ്ലേക്ക് രൂപപ്പെടാൻ കാരണമാകും. ഈ പ്ലേക്ക് കൊറോണറി ആർട്ടറി ഡിസീസ് അഥവാ ഹൃദ്രോഗത്തിനു കാരണമാകും. മൂന്നു തരം കൊളസ്ട്രോൾ ആണുള്ളത്.

1. എൽഡിഎൽ കൊളസ്ട്രോൾ – ചീത്ത കൊളസ്ട്രോൾ അഥവാ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ.

2. എച്ച്ഡിഎൽ കൊളസ്ട്രോൾ– ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ നല്ല കൊളസ്ട്രോൾ.

3. വിഎൽഡിഎൽ കൊളസ്ട്രോൾ – വെരി ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ. ഇത് ഹൃദയധമനികളിൽ തടസ്സമുണ്ടാക്കുകയും ഹൃദയസങ്കീർണതകൾക്ക് കാരണമാകുകയും ചെയ്യും.

ഭക്ഷണരീതിയും വ്യായാമവും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും നല്ല കൊളസ്ട്രോൾ ഉണ്ടാകുവാനും നട്സ് (അണ്ടിപ്പരിപ്പുകൾ) സഹായിക്കും. അൺസാച്ചുറേറ്റഡ് ഫാറ്റ്, സസ്യപ്രോട്ടീനുകൾ, നാരുകൾ, ധാതുക്കൾ ഇവ നട്സിൽ ധാരാളം ഉണ്ട്. നട്സുകൾ ഉപയോഗിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ നാലോ അഞ്ചോ തവണ മുപ്പത് ഗ്രാം വീതം നട്സ് കഴിക്കുന്നത് ഹൃദയാരോഗ്യമേകും.

∙ വാൾനട്ട്

വാൾനട്ടിൽ 15 ശതമാനം പ്രോട്ടീനും 65 ശതമാനം ഫാറ്റും ഉണ്ട്. അന്നജം വളരെ കുറവാണിതിൽ. ഒമേഗ 3 ഫാറ്റ് ഇവയിൽ ധാരാളം ഉണ്ട്. ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് ശരീരത്തിന് സംരക്ഷണമേകാൻ വാൾനട്ട് സഹായിക്കും. ചീത്തകൊളസ്ട്രോൾ (LDL) മൂലമുള്ള ഓക്സീകരണ നാശം തടയാൻ ഇത് സഹായിക്കും. വയറിലെ ബാക്ടീരിയകൾക്കും ഇത് നല്ലതാണ്. വിശപ്പു നിയന്ത്രിക്കാൻ ഇത് സഹായിക്കും. കൂടാതെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും വാൾനട്ട് സഹായിക്കും. തലച്ചോറിന് ഇൻഫ്ലമേഷൻ വരാതെയും വാൾനട്ടിലടങ്ങിയ പോഷകങ്ങൾ സഹായിക്കും.

∙ പിസ്ത

നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു നട്സ് ആണിത്. പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ ഇവ ധാരാളം അടങ്ങിയ പിസ്തയിൽ കാലറി വളരെ കുറവാണ്. ശരീരഭാരം നിയന്ത്രിക്കാനോ കുറയ്ക്കാനോ ആഗ്രഹിക്കുന്നവർക്ക് പിസ്ത വളരെ നല്ലതാണ്. ഏറെ േനരം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ ഇത് സഹായിക്കും. ഹൃദ്രോഗം വരാൻ ഒരു കാരണമായ പൊണ്ണത്തടി ഉണ്ടാകാതിരിക്കാൻ പിസ്ത സഹായിക്കും. വൈറ്റമിൻ ബി6 ഉൾപ്പെടെ നിരവധി പോഷകങ്ങൾ പിസ്തയിലുണ്ട്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശക്തിക്കും ഒപ്പം ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും പിസ്ത സഹായിക്കുന്നു.

∙ ബദാം

വൈറ്റമിനുകൾ, ധാതുക്കൾ, പ്രോട്ടീന്‍, ഫൈബർ ഇവ ബദാമിലുണ്ട്. ആകെ കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കുക വഴി ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ബദാം സഹായിക്കും. ഭക്ഷണശേഷം ഷുഗർ പെട്ടെന്ന് കൂടുന്നത് തടയാനും ബദാം സഹായിക്കും. ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദം കുറയ്ക്കും. ബദാമില്‍ അടങ്ങിയ കാൽസ്യവും ഫോസ്ഫറസും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുതിർത്ത ബദാം കഴിക്കുന്നത് കുടലിലെ അർബുദം വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു.

∙ കശുവണ്ടി (Cashews)

ഫൈബര്‍ ധാരാളം അടങ്ങിയ കശുവണ്ടിയിൽ ഷുഗർ കുറവാണ്. ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. വൈറ്റമിൻ ബി, സി ഇവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കശുവണ്ടിയിൽ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഇവയുണ്ട്. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

∙ നിലക്കടല (Pea nuts)

നിലക്കടലയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീനും ഉണ്ട്. കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്കും ഇത് ഒരു മികച്ച ഭക്ഷണമാണ്. അന്നജം വളരെ കുറച്ചു മാത്രം അടങ്ങിയ നിലക്കടല ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കുന്നു.

ഈ നട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം ബ്രിസ്ക്ക് വോക്കിങ്ങ്, ജോഗിങ്ങ്, ൈസക്ലിങ്ങ്, യോഗ, നീന്തൽ തുടങ്ങിയ ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള കാര്യങ്ങളും ശീലമാക്കുന്നത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News