ചാക്കോച്ചന്റെ ദേവദൂതർ ഡാൻസിന് ഇസയുടെ കിടിലൻ സ്റ്റെപ്; വിഡിയോ വൈറൽ

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ന്നാ താൻ കേസ് കൊട് വൻ വിജയമാണ് നേടിയത്. ചിത്രത്തിനൊപ്പം തന്നെ ദേവദൂതർ പാടി എന്ന ​ഗാനത്തിനൊപ്പമുള്ള ചാക്കോച്ചന്റെ ഡാൻസും ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ 50ാം ദിവസത്തിന്റെ ആഘോഷ വേളയിലാണ് ചാക്കോച്ചനും ടീമും. ഈ സന്തോഷത്തിൽ മകനൊപ്പം ദേവദൂതർ പാടിക്ക് ചുവടുവയ്ക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

മകൻ ഇസയുടെ മുന്നിൽ നിന്ന് ഡാൻസ് കളിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഡാൻസ് കുറച്ചു നേരം നോക്കി നിന്നതിനു ശേഷം ഇസയും അച്ഛനൊപ്പം കൂടും. എന്നാൽ ഇസയുടെ അവസ്ഥാന സ്റ്റെപ്പാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചത്. ന്നാ താൻ കേസ് കൊട് 50ാം ദിവസം ആഘോഷം ഇങ്ങനെ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ചാക്കോച്ചന്റെ മോനല്ലേ ഇതല്ല ഇതിന്റെ അപ്പുറവും ചാടി കടക്കും എന്നാണ് ഒരാളുടെ കമന്റ്. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല, ന്യൂ ചാക്കോച്ചൻ തുടങ്ങിയ നിരവധി കമന്റുകളും എത്തുന്നുണ്ട്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. 50 കോടിക്കു മേലെയാണ് ചിത്രം കളക്ഷൻ നേടിയത്. തിയറ്ററിൽ വൻ വിജയമായതിനു പിന്നാലെ ചിത്രം ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News