Pathanamthitta: PFI ഹര്‍ത്താല്‍ അതിക്രമം: പത്തനംതിട്ടയില്‍ വീണ്ടും റെയ്ഡ്

PFI ഹര്‍ത്താല്‍(PFI Hartal) അതിക്രമത്തില്‍ പത്തനംതിട്ടയില്‍(Pathanamthitta) വീണ്ടും റെയ്ഡ്. കുലശേഖര പേട്ട സ്വദേശികളായ ഷെഫീഖ്, അന്‍സുദീന്‍, ഷെമീര്‍ ഖാന്‍, മുഹമ്മദ് അലീഷ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. പത്തനംതിട്ടയില്‍ വച്ച് KSRTC ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതികളാണ് നാല് പേരും.

ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തകര്‍ത്ത കേസ്; SDPI പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ(PFI Hartal) വാഹനങ്ങള്‍ തകര്‍ത്ത കേസില്‍ SDPI പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. അഴിയൂര്‍ ബൈത്തുല്‍റഹ്മയില്‍ മന്‍സൂദ് (31) ആണ് അറസ്റ്റിലായത്. പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്(Arrest). ഐ.പി.സി 143, 147, 148, 341, 427 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here