PFI നേതാവ് അബ്ദുല്‍ സത്താര്‍ റിമാന്‍ഡില്‍

അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ(PFI) സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 20 വരെയാണ് റിമാന്‍ഡ് കാലാവധി. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് അബ്ദുല്‍ സത്താറിനെ റിമാന്‍ഡ് ചെയ്തത്.

ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തകര്‍ത്ത കേസ്; SDPI പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ(PFI Hartal) വാഹനങ്ങള്‍ തകര്‍ത്ത കേസില്‍ SDPI പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. അഴിയൂര്‍ ബൈത്തുല്‍റഹ്മയില്‍ മന്‍സൂദ് (31) ആണ് അറസ്റ്റിലായത്. പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്(Arrest). ഐ.പി.സി 143, 147, 148, 341, 427 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here