
ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു മുകളില്‍ നിന്നും മകളുമായി പിതാവ് പുഴയിലേക്ക് ചാടി.എറണാകുളം ചെങ്ങമനാട് പുതുവാശേരി സ്വദേശി ലൈജുവാണ് ആറു വയസുകാരിയായ മകള്‍ ആര്യനന്ദയുമായി പുഴയില്‍ ചാടിയത്.ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലില്‍ പിതാവ് ലൈജുവിന്റെ മൃതദേഹം കണ്ടെത്തി.മകള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം.ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു സമീപത്തെത്തിയ ലൈജു മകളുമായി പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.സംഭവം കണ്ട നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു.തുടര്‍ന്ന് ഇവര്‍ തിരച്ചില്‍
നടത്തിവരികെയായിരുന്നു.അച്ഛനും മകളും സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡരികില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.സ്‌കൂട്ടര്‍ ലൈജുവിന്റേതാണെന്ന് ബന്ധുവില്‍ നിന്ന് തിരിച്ചറിഞ്ഞു.
സാമ്പത്തികബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. കുടുംബ വാട്‌സ് ആപ് ഗ്രൂപ്പില്‍ ക്ഷമാപണം നടത്തി പോസ്റ്റിട്ടതിന് ശേഷമാണ് ലൈജു ആത്മഹത്യക്ക് ശ്രമിച്ചത്. ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മകള്‍ ആര്യനന്ദ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here