പട്ടികജാതി-പട്ടിക വര്‍ഗ-പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ-ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം ‘ഉന്നതി’ യുടെ കുടക്കീഴില്‍

പട്ടികജാതി-പട്ടിക വര്‍ഗ-പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ-ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം ‘ഉന്നതി’ യുടെ കുടക്കീഴില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതിയുടെ ലോഗോ പ്രകാശിപ്പിച്ചു. മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി

പുതിയ കാഴ്ചപ്പാടോടുകൂടി വിദ്യാഭ്യാസ, ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകള്‍ നടപ്പിലാക്കിവരുന്ന കാലഘട്ടമാണിത്. പിന്നാക്ക ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലെത്തിച്ച് കരുത്തുറ്റ ജനസമൂഹമായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങളേ കൈപിടിച്ചുയര്‍ത്തുന്ന വിവിധ പദ്ധതികള്‍ ‘ഉന്നതി’ എന്ന പേരില്‍ ഒരു പൊതുപ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്നതു വഴി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടര്‍ വിനയ് ഗോയല്‍ , പട്ടികജാതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി സജീവ് വതുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News