
ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജുവിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ആറു വയസ്സുള്ള മകള്‍ ആര്യനന്ദയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇെരുവരുടെയുംമൃതദേഹം കണ്ടെത്തിയത്. പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തിവരികയായിരുന്നു ഇയാള്‍. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
അത്താണി അസീസി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആര്യനന്ദ. സാധാരണയായി സ്‌കൂള്‍ ബസില്‍ പോകാറുള്ള ആര്യനന്ദയെ ലൈജു, താന്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്നു. ലൈജുവിന്റെ ഭാര്യ സവിത ദുബായില്‍ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here