Kaloor: കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കലൂരില്‍ (Kaloor) ലേസര്‍ സംഗീത നിശയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി മുഹമ്മദ് ഹസന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നും ഇന്നലെ രാത്രി പോലീസ് പിടികൂടിയ ഹസനെ ഇന്ന് രാവിലെയാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിച്ചത്.

കൊലപാതകം നടന്ന സ്ഥലത്ത് നാളെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതേ സമയം മുഖ്യപ്രതി ഹസനെ രക്ഷപ്പെടാന്‍ സഹായിച്ച ഇയാളുടെ ഇരട്ട സഹോദരന്‍ മുഹമ്മദ് ഹുസൈന്‍, സുഹൃത്ത് അഭിജിത്ത് എന്നിവരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News