Vatican: ഏകീകൃത കുര്‍ബാന ഉടന്‍ നടപ്പാക്കണമെന്നാവര്‍ത്തിച്ച് വത്തിക്കാന്‍

ഏകീകൃത കുര്‍ബാന ഉടന്‍ നടപ്പാക്കണമെന്നാവര്‍ത്തിച്ച് വത്തിക്കാന്‍(Vatican). എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന കാലതാമസമില്ലാതെ നടപ്പാക്കണമെന്നാണ് നിര്‍ദേശം. അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനാണ് വത്തിക്കാന്റെ നിര്‍ദേശം. അതിരൂപതയ്ക്ക് വ്യത്യസ്ത ആരാധന ക്രമം എന്ന ആവശ്യം തള്ളുന്നതായും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയം മാര്‍ താഴത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സിനഡ് യോഗമാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ തീരുമാനിച്ചത്. 2021ലെ ഈസ്റ്റര്‍ മുതല്‍ പരിഷ്‌കരിച്ച ആരാധനാക്രമം നടപ്പാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, സിറോമലബാര്‍ സഭയ്ക്ക് കീഴിലെ മറ്റെല്ലാ അതിരൂപതകളിലും സിനഡ് തീരുമാനം നടപ്പാക്കിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഈ തീരുമാനം അംഗീകരിച്ചില്ല.

വര്‍ഷങ്ങളായി തുടരുന്ന ജനാഭിമുഖ കുര്‍ബാന തന്നെ തുടരണമെന്നായിരുന്നു ആവശ്യം.ഈ സാഹചര്യത്തിലാണ് ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നാവര്‍ത്തിച്ച് വത്തിക്കാന്‍ കത്തയച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News