വിഖ്യാത അമേരിക്കൽ റാപ്പർ കൂലിയോ അന്തരിച്ചു

പ്രശസ്ത അമേരിക്കൻ റാപ്പർ കൂലിയോ അന്തരിച്ചു. 59 വയസായിരുന്നു. ലോസ് ആഞ്ചലസിലെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂലിയോയുടെ സുഹൃത്തും ദീർഘനാളായുള്ള മാനേജരുമായ ജാരെസ് പോസിയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല.

ബുധനാഴ്ച ഒരു സുഹൃത്തിന്‍റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്  ജാരെസ് പോസി വ്യക്തമാക്കി. പ്രിയ റാപ്പറിന്റെ അപ്രതീക്ഷിത വിയോ​ഗം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ആദരാജ്ഞലി അർപ്പിച്ചത്.

ആർട്ടിസ് ലിയോൺ ഐവി ജൂനിയർ എന്ന കൂലിയോ 1995ലെ ഡേഞ്ചറസ് മൈൻഡ്സ് എന്ന ചിത്രത്തിലെ ​ഗാങ്സ്റ്റാസ് പാരഡൈസ് എന്ന ​ഗാനത്തിലൂടെ ശ്രദ്ധ നേടുന്നത്. അടുത്ത വർഷം  മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ​ഗ്രാമി പുരസ്കാരവും കൂലിയോയെ തേടിയെത്തി.

റാപ്പ് സം​ഗീത മേഖലയിലെ ക്ലാസിക് ആയാണ് ​ഗാങ്സ്റ്റർ വിശേഷിപ്പിക്കപ്പെടുന്നത്. ലോകമെമ്പാടും ഗാങ്സ്റ്റാസ് പാരഡൈസിന്റെ മില്ല്യൺ കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 1995-ൽ ബിൽബോർഡ് തയ്യാറാക്കിയ പട്ടികയിൽ ഒന്നാമതെത്തിയ ​ഗാനമായും ​ഗാങ്സ്റ്റാസ് പാരഡൈസ് മാറി.1980ൽ ആരംഭിച്ച കരിയറിൽ അഞ്ച് തവണയാണ് കൂലിയോ ​ഗ്രാമി അവാർഡിന് നോമിനേഷൻ ചെയ്യപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel